ഡൽഹിയിൽ ആം ആദ്മിയെ അവരുടെ ആയുധം വച്ച് നേരിടാനൊരുങ്ങി ബി ജെ പി
Kerala, 3 ഡിസംബര്‍ (H.S.) ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നിലവിലെ ആം ആദ്മി പാർട്ടി ഏർപ്പെടുത്തിയ സൗജന്യ വൈദ്യുതി, ജലവിതരണ പദ്ധതികളും സ്ത്രീകൾക്ക് വേണ്ടിയുള്ള ബസ് യാത്രകളും പാർട്ടി തുടരുമെന്ന് വ്യക്തമാക്കി ബിജെപി പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ രാംവീ
ഡൽഹിയിൽ ആം ആദ്മിയെ അവരുടെ ആയുധം വച്ച് നേരിടാനൊരുങ്ങി ബി ജെ പി


Kerala, 3 ഡിസംബര്‍ (H.S.)

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നിലവിലെ ആം ആദ്മി പാർട്ടി ഏർപ്പെടുത്തിയ സൗജന്യ വൈദ്യുതി, ജലവിതരണ പദ്ധതികളും സ്ത്രീകൾക്ക് വേണ്ടിയുള്ള ബസ് യാത്രകളും പാർട്ടി തുടരുമെന്ന് വ്യക്തമാക്കി ബിജെപി പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ രാംവീർ സിംഗ് ബിധുരി. ഇതോട് കൂടി ബി ജെ പി ക്കെതിരെ ആം ആദ്മിക്കുള്ള വ്യക്തമായ മേധാവിത്വം ഡൽഹിയിൽ നഷ്ടപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ഡൽഹിയിലെ വോട്ടർമാരിൽ നിന്ന് ബി ജെ പി പ്രതികരണം ശേഖരിച്ചിരുന്നു . ഡൽഹിയിൽ സർക്കാർ രൂപീകരിച്ചാൽ ബിജെപി സൗജന്യ പദ്ധതികൾ നിർത്തലാക്കുമെന്നാണ് ജനങളുടെ ധാരണ എന്ന് മനസിലായി. ഇതിനെ തുടർന്നാണ് കൃത്യമായ പ്ലാനുമായി ബി ജെ പി ഇറങ്ങുന്നത്. എന്തായാലും ഇത്തവണ കെജ്‌രിവാളിന് എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന് ഉറപ്പാണ്

---------------

Hindusthan Samachar / Roshith K


Latest News