Enter your Email Address to subscribe to our newsletters
Kerala, 3 ഡിസംബര്‍ (H.S.)
കോൺഗ്രസിൽ സംഘടനാ ദൗർബല്യം പരിഹരിക്കാൻ തലമുറ മാറ്റം വേണമെന്ന് ചെറിയാൻ ഫിലിപ്പ്. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിൽ കൂടിയാണ് ചെറിയാൻ ഫിലിപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്.അമ്പതു ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്കു നല്‍കണമെന്ന എ, ഐ.സി.സി റായ്പൂര്‍ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകള്‍ക്കും പിന്നോക്കക്കാര്‍ക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നല്‍കണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുത്.
ജാതി – മത സമവാക്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതല്‍ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കണം.
---------------
Hindusthan Samachar / Roshith K