സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലേർട്ട്
Kerala, 3 ഡിസംബര്‍ (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ പ്രവചന വകുപ്പ് അറിയിച്ചു . രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാ
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലേർട്ട്


Kerala, 3 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ പ്രവചന വകുപ്പ് അറിയിച്ചു . രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ അവധി നൽകിയിട്ടുണ്ട്. കാസർകോട്, തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News