പിണറായി സർക്കാരിന്റെ മൂന്നാം വൈദ്യുതി നിരക്ക് വർദ്ധന കെ എസ് ഇ ബി നാളെ പ്രഖ്യാപിച്ചേക്കും
Kerala, 3 ഡിസംബര്‍ (H.S.) തിരുവനന്തപുരം: രണ്ടാം പിണറായിവിജയൻ സർക്കാർ വന്നശേഷം മൂന്നാമത്തെ വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. ഇതിനു ശേഷം നിരക്ക് വർദ്ധനവ് നാളെ പ
പിണറായി സർക്കാരിന്റെ മൂന്നാം  വൈദ്യുതി നിരക്ക് വർദ്ധന കെ എസ് ഇ ബി നാളെ പ്രഖ്യാപിച്ചേക്കും


Kerala, 3 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: രണ്ടാം പിണറായിവിജയൻ സർക്കാർ വന്നശേഷം മൂന്നാമത്തെ വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. ഇതിനു ശേഷം നിരക്ക് വർദ്ധനവ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ നിരക്കിൽ ശരാശരി 34പൈസയുടെ വർദ്ധനയും വേനൽക്കാലത്ത് അധികനിരക്കും രാത്രികാല ഉപഭോഗത്തിന് പ്രത്യേക നിരക്കും ഏർപ്പെടുത്തി പരമാവധി നേട്ടമുണ്ടാക്കാനുള്ള അനുമതി അപേക്ഷയാണ് കെ.എസ്.ഇ.ബി നൽകിയിരിക്കുന്നത്.കെ.എസ്.ഇ.ബി. പറയുന്നതുപോലെ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16കോടിയും അടുത്തവർഷം 1399.93കോടിയും 2026-27ൽ 1522.92കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08കോടിയും അടുത്ത വർഷം 233കോടിയും 2026-27ൽ 349കോടിയും അധിക വരുമാനം കിട്ടും.

---------------

Hindusthan Samachar / Roshith K


Latest News