Enter your Email Address to subscribe to our newsletters
Kerala, 10 ജനുവരി (H.S.)
അമേരിക്കയിലെ ലൊസാഞ്ചലസിലുണ്ടായ കാട്ടുതീ ഇതുവരേയും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. 30000 ഏക്കറോളമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസാഡസിലുണ്ടായ തീപിടിത്തത്തില്‍ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാന്‍ ഗബ്രിയേല്‍ മലനിരകള്‍ക്ക് കീഴെ ഈറ്റണ്‍ മേഖലയിലായിരുന്നു രണ്ടാമത്തെ തീപിടിത്തമുണ്ടായത്. മേഖലയില്‍ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടര്‍ന്നു. ആയിരത്തിലധികം കെട്ടിടങ്ങള്‍ നശിച്ചു. 5 പേര്‍ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. സാന്‍ ഫെര്‍ണാഡോയുടെ വടക്ക് ഹര്‍സ്റ്റ് മേഖലയില്‍ 850 ഏക്കറോളമാണ കത്തിയമര്‍ന്നത്. ഹോളിവുഡ് ഹില്‍സിലും തീപിടിത്തം ഉണ്ടായി. പല താരങ്ങളുടെയും വീടുകള്‍ കത്തിപ്പോയി. െ
ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. 180 ദിവസത്തേക്ക് ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവിന്റെ 100 ശതമാനവും സര്‍ക്കാര്‍ വഹിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / Sreejith S