Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് ഹൈദരലി തങ്ങളും ഉയർത്തി പിടിച്ചത്. പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ, അല്ലാത്തതെക്കെ വിഭാഗീയതയോ വർഗീയതയോ ആണ്.
ആര് പറഞ്ഞാലും ലീഗ് അത് അവജ്ഞയോടെ തള്ളി കളയും. ഹമീദ് ഫൈസിയുടെ പ്രസ്താവന പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക.
അത്തരം കാര്യങ്ങൾ നിർത്തുകയാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിൻ്റെ ഉത്തരവാദിത്തം.
നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൻ്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിൽ തീ പിടിക്കുന്ന പ്രസ്താവനകൾ പറയുന്നത് കേരളം അവജ്ഞയോടെ നേരിടും.
ക്ലീമിസ് ബാവയും സാദിഖലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല കാര്യം. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം കേരളത്തിന്റെ പാരമ്പര്യമെന്നും കുഞ്ഞാലിക്കുട്ടി.
Hindusthan Samachar / CHANDHU CHANDRASEKHAR