Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ്. പുഷ്പ-2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച കേസിലാണജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തു. എല്ലാ ഞായറാഴ്ചയും പോലീസ് സ്റ്റേഷനിലെത്തണം, വിദേശയാത്രയ്ക്ക് വിലക്ക് തുടങ്ങിയ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നല്‍കിയത്. അല്ലു അര്‍ജുന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
എല്ലാ ഞായറാഴ്ചയും ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു അല്ലു അര്‍ജുന് ജാമ്യം നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കൂടാതെ വിദേശയാത്ര നടത്താനുള്ള അനുമതിയും കോടതി നല്‍കി. ഡസംബര്‍ നാലിനാണ് അപകടമുണ്ടായത്. 13-ന് ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്ന് അല്ലു അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു ദിവസം കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
---------------
Hindusthan Samachar / Sreejith S