Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
സിഎംആര്‍എല്‍- മുഖ്യമന്ത്രിയുടം മകളുടെ കമ്പനിയായ എക്‌സാലോജിക് തമ്മിലുള്ള ഇടപാടില്‍ നടന്നത് 185 കോടി രൂപയുടെ അഴിമതി. കേന്ദ്രസര്‍ക്കാരാണ് എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ ഇത്രയും തുകയുടെ അഴിമതി കണ്ടെത്തിയതായി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെയും ആദായനികുതി വകുപ്പിന്റെയും ആരോപണം. ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയ സിഎംആര്‍എല്‍ അഴിമതിപ്പണം ആ വകയില്‍ ഉള്‍പ്പെടുത്തി. കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S