Enter your Email Address to subscribe to our newsletters
Kerala, 11ജനുവരി (H.S.)
ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പുതിയ പ്രതിസന്ധി. മുന്നണിയിലെ തര്‍ക്കം രൂക്ഷമായതോടെ ഘടകക്ഷി സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് സ്ഥആനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സീറ്റ് വിഭജന ചര്‍ച്ചകളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.
ദില്ലിയിലെ 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികാരം പിടിക്കാനുള്ള ശ്രമത്തില്‍ മുന്നോട്ടു പോകുന്ന ബിജെപിക്ക് വലി തിരിച്ചടിയാണ് ഈ നീക്കം. ആര്‍ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നേതൃത്വം തുടരുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S