Enter your Email Address to subscribe to our newsletters

Kerala, 11 ജനുവരി (H.S.)
ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി പേസര്‍ മുഹമ്മദ് ഷമി. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമില്‍ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം പിടിച്ചു. പരുക്ക് മാറി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ട്വന്റി20യില്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ട്വന്റി20 ടീമിലെ പുതുമുഖം.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവരെ പരുക്കിനെ തുടര്‍ന്നു പരിഗണിച്ചില്ല. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പര ജനുവരി 22ന് ആരംഭിക്കും. ഇതിനു ശേഷം മൂന്നു ഏകദിനങ്ങളും ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.
ട്വന്റി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടന്‍ സുന്ദര്‍.
---------------
Hindusthan Samachar / Sreejith S