Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
ഇസ്രോയുടെ ചരിത്ര ദൗത്യത്തിന്റെ അപ്‌ഡേറ്ര് പുറത്തുവിട്ട് ഇസ്രോ. സ്പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കുറച്ചു. 500 മീറ്ററായാണ് അകലം കുറച്ചത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 1.5 കിലോമീറ്ററായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ എക്‌സിലൂടെ അറിയിച്ചു.
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം ക്രമേണ കുറച്ച് കൊണ്ടുവന്ന പരസ്പരം കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ഡോക്കിംഗ് എപ്പോള്‍ നടത്തുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇസ്രോ പുറത്തുവിട്ടിട്ടില്ല.
---------------
Hindusthan Samachar / Sreejith S