മുംബൈ, നാഗ്പൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റയ്ക്ക് മത്സരിക്കണം; സഞ്ജയ് റാവത്ത് 
Kerala, 11 ജനുവരി (H.S.) മഹാരാഷ്ടയില്‍ നടക്കാനിരിക്കുന്ന മുംബാ, നാഗ്പൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മഹാവികാസ് ആഘാടി സഖ്യം വേണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ശിവസേ ഒറ്റയ്ക്ക മത്സരിക്കണം. എന്ത് സംഭവിച്ചാലും ഒറ്റയ്ക്ക പോരാടണം.
sanjay ravath


Kerala, 11 ജനുവരി (H.S.)

മഹാരാഷ്ടയില്‍ നടക്കാനിരിക്കുന്ന മുംബാ, നാഗ്പൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മഹാവികാസ് ആഘാടി സഖ്യം വേണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ശിവസേ ഒറ്റയ്ക്ക മത്സരിക്കണം. എന്ത് സംഭവിച്ചാലും ഒറ്റയ്ക്ക പോരാടണം. ഉദ്ധവ് താക്കറയും ഇതേ അഭിപ്രായത്തിലാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

അഘാടി സഖ്യം പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണട്് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് മനസിലാക്കിയുള്ള നീക്കങ്ങള്‍ വേണം. ഇന്ത്യ മുന്നണി എന്നത് ഇപ്പോള്‍ ഉണ്ടോ എന്ന് പോലും അറിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു യോഗം പോലും നടന്നിട്ടില്ല. ഇത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും സഞ്ജയ് വ്യക്തമാക്കി.

ദില്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്‌ലി ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ശിവസേന തീരുമാനിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News