Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
്മൃതദേഹം നിലവില്‍ പൂങ്കുന്നത്തെ വീട്ടിലാണുള്ളത്. രാവിലെ രാവിലെ 10ന് മൃതദേഹം പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചവരെയാണ് പൊതുദര്‍ശനം നഇശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം പാലിയത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.
---------------
Hindusthan Samachar / Sreejith S