Enter your Email Address to subscribe to our newsletters

Kerala, 11 ജനുവരി (H.S.)
ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെയും പേരക്കുട്ടിയെയും അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബദൗനിയിലാണ് സംഭവം. ഹയാത്ത് നഗര്‍ സ്വദേശി ഗീതാദേവിയും മൂന്നുവയസുള്ള പേരക്കുട്ടി കല്‍പനയുമാണ് കൊല്ലപ്പെട്ടത്. ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്നു. ഭാരമുള്ള ആയുധം കൊണ്ട് തച്ചുതകര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.
രാംനാഥിന്റെ കുടുംബവും സമീപത്തുള്ള മറ്റൊരു കുടുംബവും തമ്മില്‍ ദീര്‍ഘകാലമായി വിരോധമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് വിവരം. രാംനാഥിന്റെ മകന്‍ 10 വര്‍ഷം മുന്‍പ് സമീപവാസിയായ പ്രേം പാലിന്റെ മകളുമായി നാടുവിട്ടുപോയി വിവാഹിതരായിരുന്നു. ഇതാണ് പകയുണ്ടാകാന്‍ കാരണം.
രാംനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബദൗന്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
---------------
Hindusthan Samachar / Sreejith S