Enter your Email Address to subscribe to our newsletters
Kerala, 11 ജനുവരി (H.S.)
ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 40-ഓളം തൊഴിലാളികള്‍ അപകടം നടക്കുമ്പോള്‍ ജോലി ചെയ്യുകയായിരുന്നു. ഇവരില്‍ 23 തൊഴിലാളികളെ രക്ഷപ്പെടുത്താനായി. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. സീലിംഗ് സ്ലാബ് ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
---------------
Hindusthan Samachar / Sreejith S