Enter your Email Address to subscribe to our newsletters

Kerala, 13 ജനുവരി (H.S.)
ഇസ്രയേലും പലസ്തീന്‍ സംഘടനയായ ഹമാസും തമ്മില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. കരാറിന്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തര്‍ ഉദ്യോഗസ്ഥന്‍ സ്ഥീരീകരിച്ചതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും അന്തിമ കരട് ഖത്തര്‍ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.
ഇസ്രായേല്‍ ചാര മേധാവികളും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മില്‍ ദോഹയില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഗാസ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇക്കാര്യം സംസാരിച്ചതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ബൈഡന്‍ സ്ഥാനമൊഴിയുന്ന ജനുവരി 20ന് മുമ്പ് കരാറില്‍ ഒപ്പിടീപ്പിക്കാനാണ് അമേരിക്കന്‍ നീക്കം.
---------------
Hindusthan Samachar / Sreejith S