Enter your Email Address to subscribe to our newsletters
Kerala, 13 ജനുവരി (H.S.)
പോണ്ടിച്ചേരില്‍ നടന്ന 21 മത് സീനിയര്‍ സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നേടി . ഗ്രാന്റ് ഫൈനലില്‍ തെലുങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ കിരീടം നേടിയത്. പുരുഷ വിഭാഗത്തില്‍ ആന്ധ്രാ പ്രദേശിനോട് 2-3 ന് പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച വനിതാ താരമായി അഞ്ചലി പിയും, പുരുഷ വിഭാഗത്തില്‍ അക്ഷയ് രാജ് എന്നിവരെ തിരഞ്ഞെടുത്തു. സ്വരൂപ് ആര്‍ വനിതാ ടീമിന്റേയും, കുഞ്ഞുമാന്‍ പി ബി പുരുഷ ടീമിന്റേയും കോച്ചുമായിരുന്നു.
---------------
Hindusthan Samachar / Sreejith S