തെലങ്കാനയില്‍ രാഷ്ട്രീയ നാടകങ്ങള്‍; കെടിആറിനെ വീട്ടുതടങ്കലിലാക്കി സര്‍ക്കാര്‍
Kerala, 14 ജനുവരി (H.S.) തെലങ്കാനയില്‍ ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു വീട്ടുതടങ്കലില്‍. കെ.ടി.ആറിന് പുറമേ എം.എല്‍.എ ടി. ഹരീഷ് റാവുവിനേയും 4 നേതാക്കളേയും തെലങ്കാന പോലീസ് വീട്ടുതടങ്കലിലാക്കി. ഇരുവരുടേയും ഗച്ചിബൗളിയിലേയും കോകാപേട്ടില
BRS leaders under house arrest


Kerala, 14 ജനുവരി (H.S.)

തെലങ്കാനയില്‍ ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു വീട്ടുതടങ്കലില്‍. കെ.ടി.ആറിന് പുറമേ എം.എല്‍.എ ടി. ഹരീഷ് റാവുവിനേയും 4 നേതാക്കളേയും തെലങ്കാന പോലീസ് വീട്ടുതടങ്കലിലാക്കി. ഇരുവരുടേയും ഗച്ചിബൗളിയിലേയും കോകാപേട്ടിലേയും വീടുകള്‍ക്ക് മുന്നില്‍ വലിയ രീതിയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ബി.ആര്‍.എസ്. എം.എല്‍.എ. കൗശിക് റെഡ്ഡിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

കരിംനഗര്‍ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍വെച്ച് എംഎല്‍എമാരായ കൗശിക് റെഡ്ഡിയും സഞ്ജയ് കുമാറും തമ്മില്‍ വാക്കേറ്റുമുണ്ടായിരുന്നു. പിന്നാലെ കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. സംഭവത്തില്‍ തെലങ്കാന പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.. കോണ്‍ഗ്രസ് ജഗതിലാല്‍ എം.എല്‍.എ എം. സഞ്ജയ് കുമാറിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹുസുര്‍ബാദ് എം.എല്‍.എയായ കൗശിക് റെഡ്ഡിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കരിംനഗര്‍ കോടതിയില്‍ ഹാജരാക്കിയ എം.എല്‍.എയ്ക്ക് ജാമ്യം അനുവദിച്ച.

തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ബിആര്‍എസ് ആരോപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News