മഹാകുംഭമേള : മകരസംക്രാന്തി ദിനത്തില്‍ അമൃത സ്‌നാനം നടത്തിയത് 3.5 കോടി പേര്‍
Kerala, 14 ജനുവരി (H.S.) മകരസംക്രാന്തി ദിനമായ ഇന്ന് മഹാകുംഭമേളയുടെ ത്രിവേണി സംഗമഭൂമിയിലെത്തിയത് 3.5 കോടി ഭക്തര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ന് ഉച്ച വരെ 1.38 കോടി പേരായിരുന്നു അമൃത സ്‌നാനം നടത്തിയത്.
Maha Kumbh Mela 2025


Kerala, 14 ജനുവരി (H.S.)

മകരസംക്രാന്തി ദിനമായ ഇന്ന് മഹാകുംഭമേളയുടെ ത്രിവേണി സംഗമഭൂമിയിലെത്തിയത് 3.5 കോടി ഭക്തര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ന് ഉച്ച വരെ 1.38 കോടി പേരായിരുന്നു അമൃത സ്‌നാനം നടത്തിയത്.

ആദ്യ സ്‌നാനമായ അമൃത സ്‌നാനം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധര്‍മത്തില്‍ അധിഷ്ഠികതമായ അഖാരകള്‍ക്കും പ്രാദേശിക ഭരണകൂടത്തിനും ശുചീകരണ തൊഴിലാളികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഹര്‍ ഹര്‍ മഹാദേവ്, ജയ് ശ്രീറാം, ജയ് ഗംഗാ മയയ്യ വിളികളോടെയാണ് ഭക്തര്‍ പുണ്യ സ്‌നാനത്തിനായി ത്രിവേണി സംഗമത്തിലിറങ്ങിയത്. മണിക്കാണ് അമൃത സ്‌നാനം ആരംഭിച്ചത്. പുലര്‍ച്ചെ മഹാനിര്‍വാണി അഘാടയിലെയും ശംഭു അടല്‍ അഘാടയിലെയും സംന്യാസിമാര്‍ ഘോഷയാത്രയായെത്തി ത്രിവേണി സംഗമത്തില്‍ ഇറങ്ങിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.പിന്നീട് മൂന്ന് അഘാടകള്‍ ചേര്‍ന്നുള്ള സംഘങ്ങള്‍ ഒന്നൊന്നായി കടവിലേക്ക്. ഓരോ അഘാടകള്‍ക്കും 40 മിനിറ്റ് വീതമാണ് സ്നാനത്തിനായി അനുവദിച്ചിരിക്കുന്നത്. വൈകിട്ടോടെ 13 മഠങ്ങളിലേയും സംന്യാസിമാര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങി. സാധാരണ ഭക്തര്‍ക്ക് സ്നാനം നടത്താന്‍ മറ്റൊരു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി 29, ഫെബ്രുവരി മൂന്ന്, 12, 26 ദിവസങ്ങളിലാണ് ഇനി പുണ്യസ്നാനം

---------------

Hindusthan Samachar / Sreejith S


Latest News