Enter your Email Address to subscribe to our newsletters
Kerala, 14 ജനുവരി (H.S.)
വിദേശപര്യടനങ്ങൾക്കും ഹോം മത്സരങ്ങൾക്കും ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബിസിസിഐ. ടീം ഇന്ത്യ ഓസ്ട്രേലിയൻ പരമ്പരയിൽ തകർന്നടിഞ്ഞതിന് പിന്നാലെയാണ് കർശന നിയന്ത്രണവുമായി ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
ഒന്നര മാസത്തിലധികം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ രണ്ട് ആഴ്‌ചയ്‌ക്കപ്പുറം കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ ഭാര്യമാരെയോ കാമുകിമാരെയോ മറ്റ് ബന്ധുക്കളെയോ അനുവദിക്കില്ല. ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ബിസിസിഐ കേന്ദ്രങ്ങൾ അറിയിച്ചു. അധിക ലഗേജിന് പണം നൽകാനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S