ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം കുഴിബോംബ് സ്‌ഫോടനം; ആറ് സൈനികര്‍ക്ക് പരിക്ക്
Kerala, 14 ജനുവരി (H.S.) ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്ക്. ആറ് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയില്‍ പട്രോളിംഗിനിടയിലാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.45-ഓടെ
blast


Kerala, 14 ജനുവരി (H.S.)

ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്ക്. ആറ് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയില്‍ പട്രോളിംഗിനിടയിലാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.45-ഓടെയായിരുന്നു അപകടം.

പട്രോളിംഗിനിടെ സൈനികന്‍ കുഴിബോംബില്‍ അറിയാതെ ചവിട്ടുകയായിരുന്നു. പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണ രേഖക്ക് സമീപമാണ് സംഭവമുണ്ടായത്.

ഗൂര്‍ഖ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

---------------

Hindusthan Samachar / Sreejith S


Latest News