കര്‍ണാടക മന്ത്രിയുടെ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; മന്ത്രിക്ക് പരിക്ക് 
Kerala, 14 ജനുവരി (H.S.) കര്‍ണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക് മന്ത്രിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരനും എം.എല്‍.സി.യുമായ ഛന്നരാജ് ഹത്തിഹോളിക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാറാണ്
karnataka minister Laxmi Hebbalkar accident


Kerala, 14 ജനുവരി (H.S.)

കര്‍ണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക് മന്ത്രിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരനും എം.എല്‍.സി.യുമായ ഛന്നരാജ് ഹത്തിഹോളിക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ബെലഗാവിക്ക് സമീപം കിട്ടൂരിലായിരുന്നു അപകടം.

തെരുവുനായയെ കണ്ടപ്പോള്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണ് അപകടകാരണം. വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. മന്ത്രിയുടെ മുഖത്ത് നിസ്സാര പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹോദരന് തലയ്ക്കാണ് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

---------------

Hindusthan Samachar / Sreejith S


Latest News