Enter your Email Address to subscribe to our newsletters
Kerala, 14 ജനുവരി (H.S.)
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ ഭക്തിയുടെ ലഹരിയില്‍ അലിഞ്ഞ് കോടിക്കണക്കിന് ഭക്തര്‍. 3 കോടി ഭക്തരാണ് അമൃത സ്‌നാനത്തില്‍ പങ്കെടുത്തത്. 13 മഠങ്ങളിലെ സന്യാസിമാര്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്നതോടെ ഇന്നത്തെ ചടങ്ങുകള്‍ സമാപിക്കും.
പുലര്‍ച്ചെ മഹാനിര്‍വാണി അഘാടയിലെയും ശംഭു അടല്‍ അഘാടയിലെയും സംന്യാസിമാര്‍ ഘോഷയാത്രയായെത്തി ത്രിവേണി സംഗമത്തില്‍ ഇറങ്ങിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.പിന്നീട് മൂന്ന് അഘാടകള്‍ ചേര്‍ന്നുള്ള സംഘങ്ങള്‍ ഒന്നൊന്നായി കടവിലേക്ക്. ഓരോ അഘാടകള്‍ക്കും 40 മിനിറ്റ് വീതമാണ് സ്‌നാനത്തിനായി അനുവദിച്ചിരിക്കുന്നത്. വൈകിട്ടോടെ 13 മഠങ്ങളിലേയും സംന്യാസിമാര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങും. സാധാരണ ഭക്തര്‍ക്ക് സ്‌നാനം നടത്താന്‍ മറ്റൊരു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി 29, ഫെബ്രുവരി മൂന്ന്, 12, 26 ദിവസങ്ങളിലാണ് ഇനി പുണ്യസ്‌നാനം
---------------
Hindusthan Samachar / Sreejith S