ഇന്ത്യയ്ക്കു ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍: മോഹന്‍ ഭാഗവത്
Kerala, 14 ജനുവരി (H.S.) ഇന്ത്യയ്ക്ക് ശരിയായ സ്വതന്ത്ര്യലഭിച്ചത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിദേശ ആധിപത്യത്തിനുമേല്‍ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണ്. അതിനാല്‍ പ്ര
mohan bhagwat


Kerala, 14 ജനുവരി (H.S.)

ഇന്ത്യയ്ക്ക് ശരിയായ സ്വതന്ത്ര്യലഭിച്ചത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിദേശ ആധിപത്യത്തിനുമേല്‍ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണ്. അതിനാല്‍ പ്രാണപ്രതിഷ്ഠ നടത്തിയ ദിവസത്തെ 'പ്രതിഷ്ഠ ദ്വാദശി' എന്ന പേരില്‍ ആഘോഷിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

റാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്ക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. രാമക്ഷേത്രത്തിനായി നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കും എതിരെയുള്ളതായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ലോകത്തെ നയിച്ചുകൊണ്ട് സ്വതന്ത്രമായി നിലനില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തരാക്കാനും വേണ്ടിയുള്ളതായിരുന്നു എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2024 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത്.

---------------

Hindusthan Samachar / Sreejith S


Latest News