Enter your Email Address to subscribe to our newsletters
Kerala, 14 ജനുവരി (H.S.)
ശ്രീനഗർ: ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന പരാമർശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒമ്പതാമത് സായുധ സേനാ വെറ്ററന്‍സ് ദിനത്തോട് അനുബന്ധിച്ച് ജമ്മു-കശ്മിരിലെ അഖ്‌നൂര്‍ സെക്ടറിനടുത്തുള്ള ടന്‍ഡ ആര്‍ട്ടിലെറി ബ്രിഗേഡില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാരുകള്‍ ജമ്മു-കശ്മീരിനെ വേറെ രീതിയിലാണ് കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ഉണ്ടായിരുന്നിരിക്കേണ്ട ബന്ധം ഇവിടുത്തെ സഹോദരീ-സഹോദരന്മാര്‍ക്ക് ലഭിക്കാതെപോയി. ഇനിയും അത് സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയേയും കശ്മീരിനേയും കേന്ദ്രസര്‍ക്കാര്‍ ഒരുപോലെയാണ് പരിഗണിക്കുന്നത്. പ്രതിരോധമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Roshith K