Enter your Email Address to subscribe to our newsletters
Kerala, 14 ജനുവരി (H.S.)
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പിതാവിനെ മക്കള്‍ സമാധിയിരുത്തിയ സംഭവത്തില്‍ കുടുംബം ഹൈക്കോടതിയിലേക്ക്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ സമാധിമണ്ഡപം പൊളിച്ചു പരിശോധന നടത്താനുള്ള നടപടികള്‍ക്കെതിരെ ഭാര്യ സുലോചന, മക്കളായ രാജസേനന്‍, സനന്തന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അച്ഛന്‍ സമാധിയാകുന്ന വിവരം നാട്ടുകാരോടും നേരത്തേ പറഞ്ഞിരുന്നു. സമാധി ഇരുന്ന ഭൗതികശരീരം എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി തിരിച്ചുവയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിന് പിന്നെ എന്തു പവിത്രതയാണുള്ളത്.’’– സനന്തന്‍ ചോദിച്ചു
---------------
Hindusthan Samachar / Roshith K