കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട് രാഹുല്‍ കെ.പി; ഒഡിഷ എഫ്.സിയുമായി കരാര്‍ ഒപ്പിട്ടു
Kerala, 6 ജനുവരി (H.S.) മലയാളി യുവതാരം രാഹുല്‍ കെ.പി. കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്സ് മാെേന്മന്റ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒഡിഷ എഫ്.സിയിലേക്കാണ് രാഹുല്‍ ചേക്കേറിയത്. പെര്‍മെനന്റ് ട്രാന്‍സ്ഫറില
rahul


Kerala, 6 ജനുവരി (H.S.)

മലയാളി യുവതാരം രാഹുല്‍ കെ.പി. കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്സ് മാെേന്മന്റ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒഡിഷ എഫ്.സിയിലേക്കാണ് രാഹുല്‍ ചേക്കേറിയത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയില്‍ എത്തിയത്.

2019 മുതല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് രാഹുല്‍. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞു. നിലവിലെ സീസണില്‍ 11 തവണയാണ് താരം ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. ജനുവരി 13-ന് കൊച്ചിയില്‍ ഒഡിഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

---------------

Hindusthan Samachar / Sreejith S


Latest News