Enter your Email Address to subscribe to our newsletters

Kerala, 8 ജനുവരി (H.S.)
ഇസ്രായേലില്‍ നിന്നും ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്ന് ഹമാസിന് അന്ത്യശാസനം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനുവരി 20ന് മുന്‍പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നാണ് ട്രംപിന്റെ ഭാഷണി. 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറുന്നത് ജനുവരി 20നാണ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്ന് ആഗ്രഹിക്കുന്നില്ല. താന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ കടുത്ത ആക്രമണം നടത്തും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. അവരെബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു'എന്നും ട്രംപ് വ്യക്തമാക്കി.
ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S