Enter your Email Address to subscribe to our newsletters
Kerala, 9 ജനുവരി (H.S.)
അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ കാട്ടുതീയില്‍ നിയന്ത്രണാതീതമായി തുടരുന്നു. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സെലിബ്രിറ്റികള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സിനും ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്ററിനും ഭീഷണിയുണ്ട്. നാസക്കും കാട്ടു തീ ഭീഷണിയായിട്ടുണ്ട്. നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിക്കാണ് കാട്ടുതീ ഭീഷണിയാകുന്നത്. ് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച് ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടിത്തമാണിത്. 1.5 ദശലക്ഷത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. കനത്ത പുകയും ദുരിതം വര്‍ദ്ധിപ്പിക്കുരയാണ്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S