വിജയ് ഹസാരെ ട്രോഫി: ബംഗാളിനെ വീഴ്ത്തി ഹരിയാന ക്വാര്‍ട്ടറില്‍
Kerala, 9 ജനുവരി (H.S.) വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഹരിയാന ക്വാട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബംഗാളിനെ 72 റണ്‍സിന് വീഴ്ത്തി ഹരിയാന ക്വാര്‍ട്ടറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പ
cric


Kerala, 9 ജനുവരി (H.S.)

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഹരിയാന ക്വാട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബംഗാളിനെ 72 റണ്‍സിന് വീഴ്ത്തി ഹരിയാന ക്വാര്‍ട്ടറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പോള്‍ ബംഗാള്‍ 43.1 ഓവറില്‍ 226 റണ്‍സിന് ഓള്‍ ഔട്ടായി. ശനിയാഴ് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗുജറാത്താണ് ഹരിയാനയുടെ എതിരാളികള്‍.

299 റണ്‍സ് വിജയലക്ഷ്യവുമായി രംഗത്തിറങ്ങിയ ബംഗാളിനായി അഭിഷേക് പോറലും(57), ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗരാമിയും(36) അനുസ്തൂപ് മജൂംദാര്‍(36) മാത്രമെ ഭേദപ്പെട്ടെ പ്രകടനം പുറത്തെടുത്തുള്ളു. ബാറ്റിംഗ് നിരയില്‍ പിന്നീടാര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. ഹരിയാനക്ക് വേണ്ടി പാര്‍ത്ഥ് വാറ്റ്‌സ് 8 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

---------------

Hindusthan Samachar / Sreejith S


Latest News