Enter your Email Address to subscribe to our newsletters
Newdelhi, 18 ഒക്റ്റോബര്‍ (H.S.)
ദില്ലിയില്‍ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം. ദില്ലിയിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫ്‌ലാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
ബേസ്‌മെന്റ് ഭാഗത്ത് നിന്ന് മുകളിലേക്ക് തീ പടര്‍ന്നു. ഇതോടെ രണ്ട് ഫ്‌ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കേരളത്തില്‍ നിന്ന് 3 എംപിമാരാണ് ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നത്. ജെബിമേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍ പ്രതികരിച്ചു. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.
ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു.
---------------
Hindusthan Samachar / Sreejith S