Enter your Email Address to subscribe to our newsletters
Newdelhi, 18 ഒക്റ്റോബര്‍ (H.S.)
കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശത്തില്‍ സുപ്രധാന വിദിയുമായി സുപ്രീം കോടതി. കുട്ടികള്‍ ഇല്ലെങ്കില്‍ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ വിധവയ്ക്ക് അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.
മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സൊഹര്‍ബീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ ചാന്ദ് ഖാന്‍ ജീവിച്ചിരിക്കേ കരാറുണ്ടാക്കിയിരുന്നതുകൊണ്ട് വിധവയ്ക്ക് അതില്‍ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി.
വില്‍പ്പനയ്ക്ക് കരാറുണ്ടാക്കി എന്നതുകൊണ്ട് ആ സ്വത്തില്‍ പരാതിക്കാരിക്കുള്ള അവകാശം ഇല്ലാതാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S