Enter your Email Address to subscribe to our newsletters
Kerala, 18 ഒക്റ്റോബര്‍ (H.S.)
ത്രിപുരയില്‍ ബംഗ്ലാദേശികളുടെ ആക്രമണത്തില്‍ ഒരു ഗ്രാമീണന്‍ നെ കൊലപ്പെടുത്തിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷം. സംഘര്‍ഷത്തില്‍ മൂന്ന് ബംഗ്ലാദേശുകാര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും അടിയന്തരവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മൂന്ന് പൗരന്മാരുടെ മരണത്തില്‍ ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിയെ ഹീനമായത്, അംഗീകരിക്കാനാവാത്തത്, ഗുരുതരമായ മനുഷ്യാവകാശ ലംഘനം എന്നിങ്ങനെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ബംഗ്ലാദേശിന്റെ വാദം തള്ളിയ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൂന്ന് കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കി. ബിദ്യാബില്‍ ഗ്രാമത്തില്‍ കന്നുകാലികളെ മോഷ്ടിക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ സ്വയം പ്രതിരോധിക്കുകയുമായിരുന്നു.
അധികൃതര്‍ എത്തുമ്പോഴേക്കും കുടിയേറ്റക്കാരില്‍ രണ്ടുപേര്‍ മരിച്ചിരുന്നു, മൂന്നാമന്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് പരിക്കുകളെ തുടര്‍ന്ന് മരിച്ചു. എല്ലാ മൃതദേഹങ്ങളും ബംഗ്ലാദേശ് അധികൃതര്‍ക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
'അവര്‍ ഇരുമ്പ് വാളുകളും കത്തികളും ഉപയോഗിച്ച് ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഒരു ഗ്രാമീണനെ കൊല്ലുകയും ചെയ്തു. മറ്റ് ഗ്രാമീണര്‍ എത്തിയതോടെ അവര്‍ അക്രമികളെ പ്രതിരോധിച്ചു. അധികൃതര്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ രണ്ട് കള്ളക്കടത്തുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാമന്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് പരിക്കുകളാല്‍ മരിച്ചു.' വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
---------------
Hindusthan Samachar / Sreejith S