ബെംഗളൂരുവില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി; കാവല്‍ നിന്ന രണ്ടുപേര്‍ അറസ്റ്റില്‍
BENGALURU, 22 ഒക്റ്റോബര്‍ (H.S.) ബെംഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും ബലാത്സംഘം. ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്‍ക്കത്ത സ്വദേശിനിയായ 30 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. അഞ്ചു പേര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി
Arrest


BENGALURU, 22 ഒക്റ്റോബര്‍ (H.S.)

ബെംഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും ബലാത്സംഘം. ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്‍ക്കത്ത സ്വദേശിനിയായ 30 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. അഞ്ചു പേര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത ശേഷം വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ മൂന്നു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

രണ്ടു പേര്‍ വീടിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് സൂപ്രണ്ട് സി.കെ.ബാബയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള മൂന്നു പേര്‍ക്കായി സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഇരയെ ആശുപത്രിയിലേക്കു മാറ്റി. യുവതി സലൂണിലാണ് ജോലി ചെയ്യുന്നതെന്നും വാടക വീട്ടില്‍ വച്ചായിരുന്നു ബലാത്സംഗം എന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ ഗുണ്ടകളെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News