Enter your Email Address to subscribe to our newsletters
Kerala, 22 ഒക്റ്റോബര്‍ (H.S.)
വലിയൊരു ആകാശ ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തില്‍ കൊല്‍ക്കത്ത. ഇന്ധനചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 6E-6961 വിമാനമാണ് തിരിച്ചിറക്കിയത്. വാരണാസിയിലെ ലാല്‍ ബഹ്ദൂര്‍ ശാസ്ത്രി അന്താരാട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാന്‍ഡിംഗ്.
166 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് ഉടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് അനുമതി ലഭിച്ചു.
വിമാനത്താവള അധികൃതരും ടെക്‌നിക്കല്‍ ടീമും വിമാനം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വിശദ പരിശോധനകള്‍ക്കും അറ്റക്കുറ്റപ്പണികള്‍ക്കും ശേഷം വിമാനം ശ്രീനഗറിലേക്ക് തിരിക്കും.
---------------
Hindusthan Samachar / Sreejith S