Enter your Email Address to subscribe to our newsletters
DELHI, 22 ഒക്റ്റോബര്‍ (H.S.)
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ് നീരജ് ചോപ്രയെ ആദരിച്ചത്. കായിക മേഖലയില്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരി?ഗണിച്ചാണ് ആദരവ്. ഏപ്രില്‍ 16-നാണ് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിക്കൊണ്ടുള്ള നിയമനം പ്രാബല്യത്തിലായത്.
ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ ജനുവരി 22-ന് വിശിഷ്ട സേവനത്തിനുള്ള പരം വിശിഷ്ട സേവ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 2018-ല്‍ അര്‍ജുന അവാര്‍ഡും 2021-ല്‍ ഖേല്‍ രത്ന പുരസ്‌കാരവും 2022-ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.
2016 ഓ?ഗസ്റ്റ് 26-ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി നീരജ് ചോപ്ര ചുമതലയേറ്റിരുന്നു. 2024-ല്‍ സുബേദാര്‍ മേജറായും സ്ഥാനക്കയറ്റം ലഭിച്ചു.
---------------
Hindusthan Samachar / Sreejith S