രാഷ്ട്രപതി ഇന്ന് ശിവഗിരിയില്‍; ഗുരു സമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും; കോട്ടയത്തും പരിപാടികള്‍
Thirubanathapuram, 23 ഒക്റ്റോബര്‍ (H.S.) കേരളത്തിലുളള രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കോട്ടയത്തും വര്‍ക്കല ശിവഗിരിയിലും പരിപാടികള്‍. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശിവഗിരി സന്ദര്
president


Thirubanathapuram, 23 ഒക്റ്റോബര്‍ (H.S.)

കേരളത്തിലുളള രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കോട്ടയത്തും വര്‍ക്കല ശിവഗിരിയിലും പരിപാടികള്‍. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശിവഗിരി സന്ദര്‍ശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.

രാവിലെ 10.30ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്നാണ് 11.55ന് വര്‍ക്കലയിലേക്ക് പുറപ്പെടും. ഉച്ചക്ക് 12.30ന് പാപനാശം ഹെലിപാഡില്‍ എത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദര്‍ശിച്ച ശേഷം 12.50ന് തീര്‍ഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി, അടൂര്‍ പ്രകാശ് എം.പി, വി. ജോയി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. ശിവഗിരി മഠത്തില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും.

തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 3.50ന് പാലാ സെന്റ് തോമസ് കോളജിലെ ഹെലിപ്പാഡില്‍ രാഷ്ട്രപതി ഹെലികോപ്ടറില്‍ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കോളജിലെ ഒരുമണിക്കൂര്‍ നീളുന്ന പരിപാടിക്കു ശേഷം പാലായില്‍ നിന്ന് ഹെലികോപ്ടറില്‍ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തും. 6.20ന് റോഡ്മാര്‍ഗം രാഷ്ട്രപതി കുമരകം താജ് റിസോര്‍ട്ടിലെത്തും. കുമരകം താജ്ഹോട്ടലില്‍ അത്താഴം കഴിച്ച് വിശ്രമിക്കുന്ന രാഷ്ട്രപതി 24ന് രാവിലെ 11ന് റോഡ്മാര്‍ഗം കോട്ടയത്തെത്തി അവിടെ നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്ടറില്‍ മടങ്ങും.

വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങില്‍ സംബന്ധിക്കും. റോഡ് മാര്‍ഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. 1.10ന് ബോള്‍ഗാട്ടി പാലസില്‍ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശിവഗിരിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു സമാധി ശതാബ്ദി സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. രാവിലെ 10 മുതല്‍ സമ്മേളന ഹാളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം.

---------------

Hindusthan Samachar / Sreejith S


Latest News