Enter your Email Address to subscribe to our newsletters

Alappuzha, 13 നവംബര്‍ (H.S.)
ആലപ്പുഴ അരൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഫറൂഖ് കറുവന്‍തിരുത്തി വെളുത്തേടത്ത് ശ്രീമോനാണ് (29) പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അരൂരിലെ വാടകവീട്ടില്‍ കഴിയുകയായിരുന്ന യുവാവ് ലഹരി വില്‍പനയും നടത്തിയിരുന്നു. യുവാവില്‍ നിന്ന് 430 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. വാടക വീട്ടില്‍ യുവാവിനോടൊപ്പം
ഒരു യുവതിയും ഉണ്ടായിരുന്നു. യുവാവ് അവിവാഹിതനാണെന്നാണ് വിവരം.
അതേസമയം യുവതിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. നാർകോട്ടിക് സെല്ലും അരൂർ പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഒന്നരമാസം മുമ്ബ് അരൂർ സെന്‍റ് അഗസ്റ്റിന്‍സ് സ്‌കൂളിന് പടിഞ്ഞാറുവശമുള്ള 19ാം വാര്‍ഡില്‍ ആലുങ്കല്‍ മഠം പ്രദേശത്തെ തങ്ക തീരം എന്ന വീടാണ് ഇയാള്‍ വാടകക്കെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാതില്‍ തകര്‍ത്താണ് പൊലീസ് വീടിനുള്ളില്‍ പ്രവേശിച്ചത്. ഇതോടെ യുവാവും യുവതിയും കഴുത്തില്‍ കത്തിവെച്ച് ആത്മഹത്യഭീഷണി മുഴക്കി.
പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച റെയ്ഡ് രാവിലെ 11 വരെ നീണ്ടു. കേരളത്തിലെ മറ്റ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ നടത്താൻ പണം കണ്ടെത്താനാണ് കൂടിയ അളവില്‍ എം.ഡി.എം.എ ഇയാള്‍ ശേഖരിച്ചത്. നിരവധി സ്റ്റേഷനുകളില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം പേരാമ്ബ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പേരാമ്ബ്ര വെള്ളയോടൻ കണ്ടി സുദേവ് (25) ആണ് പിടിയിലായത്. പേരാമ്ബ്ര ബൈപാസില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നർകോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്ബ്ര ബൈപാസില്‍ ചെറുവപ്പൊയില്‍ നിന്നും 0.11 ഗ്രാം എംഡിഎ.എ യുമായി ഇയാളെ പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR