Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 നവംബര്‍ (H.S.)
വർക്കലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്ബതികള്‍ക്ക് നേരെ ആക്രമണം. ഞായർ രാത്രിയിലായിരുന്നു സംഭവം.
ദമ്ബതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചങ്ങനാശേരി എൻഎസ്‌എസ് ഹോസ്പിറ്റലിനു സമീപം തോട്ടുപറമ്ബില്‍ വീട്ടില്‍ അമല്‍ ബൈജു (25) ആണ് പിടിയിലായത്. ലഹരി ഉപയോഗിച്ചിരുന്ന യുവാവ് സ്ത്രീയുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് കൈപിടിച്ച് വലിച്ചെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശികളും വർക്കലയില്‍ താമസക്കാരുമായ ദമ്ബതികള്‍ ഞായർ രാത്രി 11 ഓടെ നോർത്ത് ക്ലിഫ് ഭാഗത്തെ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്ബോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭർത്താവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമല്‍ ബൈജുവിനെ പിടികൂടിയത്. സിസിടിവിയില്‍ അമലിനൊപ്പം മറ്റ് രണ്ട് യുവാക്കളെയും കണ്ടിരുന്നതിനാല്‍ അവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമല്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ പ്രതിയെ ഇതിന് മുൻപ് പിടികൂടിയത്. അഞ്ച് വർഷം മുമ്ബ് ബെംഗളൂരുവില്‍ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിലെ പ്രതിയാണ് അമല്‍ എന്ന് പൊലീസ് പറഞ്ഞു. അമലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR