വെട്ടുകാട് തിരുനാൾ: ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
Thiruvanathapuram, 13 നവംബര്‍ (H.S.) വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച
വെട്ടുകാട് തിരുനാൾ


Thiruvanathapuram, 13 നവംബര്‍ (H.S.)

വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യേഗസ്ഥർ ജോലികൾ പൂർത്തിയാക്കേണ്ടതാണ്.

വൈകീട്ട് 4.30-നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് മുഖ്യകാർമികനാകും. തുടർന്ന് ഇടവക വികാരി ഡോ. വൈ.എം.എഡിസൺ തിരുനാളിനു കൊടിയേറ്റും. ഇടവകയുടെ നേതൃത്വത്തിൽ നിർമിച്ച നാലു വീടുകളുടെ താക്കോലുകൾ കൊടിയേറ്റച്ചടങ്ങിൽ സഹായമെത്രാൻ കൈമാറും

21-ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. സെൽവരാജൻ ദാസന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുണ്ടാകും. 22-ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽനിന്ന് കണ്ണാന്തുറ സെയ്ന്റ് പീറ്റേഴ്‌സ് പള്ളി, കൊച്ചുവേളി സെയ്ന്റ് ജോസഫ്സ് പള്ളി എന്നിവിടങ്ങളിലേക്ക് ക്രിസ്തുരാജത്വ തിരൂസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News