ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
Kerala, 18 നവംബര്‍ (H.S.) എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ (50) ആണ് കുഴഞ്ഞു
The draft voter's list for the local body elections


Kerala, 18 നവംബര്‍ (H.S.)

എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ (50) ആണ് കുഴഞ്ഞുവീണത്.

വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News