കാസറഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലേക്ക് പുതുതായി അനുവദിച്ച തസ്തികകളിലെ ആശയകുഴപ്പം പരിഹരിക്കുക : എബിവിപി
Thiruvananthapuram, 20 നവംബര്‍ (H.S.) കാസറഗോഡ്, വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലേക്ക് പുതുതായി അനുവദിച്ച തസ്തികകളിലെ ആശയകുഴപ്പം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യലക്ഷ്മി. എം ബി ബി എസ് കോഴ്‌സുകൾക്ക് അടുത്ത കാലത്താ
ABVP


Thiruvananthapuram, 20 നവംബര്‍ (H.S.)

കാസറഗോഡ്, വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലേക്ക് പുതുതായി അനുവദിച്ച തസ്തികകളിലെ ആശയകുഴപ്പം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യലക്ഷ്മി. എം ബി ബി എസ് കോഴ്‌സുകൾക്ക് അടുത്ത കാലത്താണ് കാസറഗോഡ്, വയനാട് മെഡിക്കൽ കോളേജുകൾക്ക് അനുമതി ലഭിച്ചത്.

ഇവിടേക്കാണ് പുതിയ 44 തസ്തികകൾ അനുവദിച്ചത്. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 22 എണ്ണമാണ് അനുവദിച്ചത്.എന്നാൽ ഇത് ഏത് വിഭാഗത്തിലാണ് എന്നോ ഓരോ കോളേജിലും എത്ര തസ്തികകൾ വീതമാണ് എന്നും ഉത്തരവിലില്ല.രണ്ട് മെഡിക്കൽ കോളേജുകളിലും 50 സീറ്റുകൾ വീതമാണുള്ളത്.

പ്രിൻസിപ്പലിന് പുറമേ 14 പ്രൊഫസർ, 20 അസോസിയേറ്റ് പ്രൊഫസർ, 25 അസി. പ്രൊഫസർ, 23 സീനിയർ റസിഡന്റ്, 15 ട്യൂട്ടർ ഉൾപ്പെടെ 97 തസ്തികകളാണ് വേണ്ടത്. കാസർഗോഡ് 61 തസ്തികകളാണ് സൃഷ്ടിച്ചിരുന്നത്. 19 തസ്തികകളിൽ മാത്രമാണ് നിയമനം നടന്നത്. ഇതിൽ ഒരു പ്രൊഫസർ പോലുമുണ്ടായിരുന്നില്ല.

അതേപോലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ആവശ്യത്തിന് മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിരന്തര ആവശ്യത്തെ തുടർന്നാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്.പുതിയ തസ്തികകൾ അനുവദിച്ചെങ്കിലും അവയിലെ വ്യക്തത കുറവ് രണ്ട് മെഡിക്കൽ കോളേജുകളുടെയും പ്രവർത്തിനെ ബാധിക്കുമെന്നതിനാൽ ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News