കരൂര്‍ ദുരന്തത്തിന് ശേഷം സേലത്ത് നിന്ന് പ്രചാരണം പുനരാരംഭിക്കാനൊരുങ്ങി വിജയ്; ഡിസംബര്‍ ആദ്യ വാരം പൊതുയോഗം ഉണ്ടായേക്കും
Chennai, 20 നവംബര്‍ (H.S.) കരൂരില്‍ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്, തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറഞ
Actor vijay


Chennai, 20 നവംബര്‍ (H.S.)

കരൂരില്‍ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്, തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറഞ്ഞു.

ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.

രണ്ട് ജില്ലകളില്‍ രണ്ട് യോഗങ്ങള്‍ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങള്‍ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നല്‍കി. ഡിസംബർ 4ന് സേലത്തുവെച്ച്‌ പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയില്‍ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങള്‍ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.

കരൂരിലെ ദുരന്തത്തിന് തൊട്ടുപിന്നാലെ വിജയ് എല്ലാ പ്രചാരണ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഒരു പൊതുയോഗത്തിനിടെ വൻ ജനക്കൂട്ടം അദ്ദേഹത്തിന് നേരെ ഇരച്ചുകയറിയതോടെയാണ് സംഭവം പാർട്ടി നേതൃത്വത്തെയും അനുയായികളെയും വല്ലാതെ ഞെട്ടിച്ചുകളഞ്ഞത്. നടനും രാഷ്ട്രീയക്കാരനുമായ വിജയ് ഇപ്പോഴും ദുരന്തത്തില്‍ നിന്ന് വൈകാരികമായി പൂർണ്ണമായും മുക്തനായിട്ടില്ലെന്ന് ടിവികെയിലെ വൃത്തങ്ങള്‍ പറഞ്ഞു.

തിരിച്ചടി നേരിട്ടെങ്കിലും, ചെന്നൈയില്‍ അടുത്തിടെ നടന്ന ടിവികെയുടെ പ്രത്യേക ജനറല്‍ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളില്‍ വിജയ് പങ്കെടുത്തു. യോഗത്തില്‍, തന്റെ രാഷ്ട്രീയ യാത്ര കൂടുതല്‍ ദൃഢനിശ്ചയത്തോടെ തുടരുമെന്ന് അദ്ദേഹം പറഞ്ഞതായും ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ ശക്തമായി വിമർശിക്കാൻ വേദി ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News