Enter your Email Address to subscribe to our newsletters

Chennai, 27 നവംബര്‍ (H.S.)
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍.
ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറര്‍ പ?ദവിയും വഹിച്ചിരുന്നു. ടിവികെ കോര്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്‍ എംപി വി.സത്യഭാമയും ടിവികെയില്‍ ചേര്‍ന്നു. ഡിഎംകെയ്ക്ക് 'റെഡ് അലര്‍ട്ട് 'എന്ന് ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍രാജ് പറഞ്ഞു.
സെങ്കോട്ടയ്യനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ഡിഎംകെയും ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ദേവസ്വം മന്ത്രി ശേഖര്‍ ബാബു എന്നിവരാണ് സെങ്കോട്ടയ്യനെ കണ്ടിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറര്‍ ആയിരുന്ന സെങ്കോട്ടയ്യന്‍ 9 തവണ എംഎല്‍എ ആയിട്ടുണ്ട്.
ടിവികെയെ സംബന്ധിച്ച് നേട്ടമാണ് സെങ്കോട്ടയ്യന്റെ വരവ്. പ്രമുഖ നേതാക്കള്‍ ഇല്ല എന്ന വിമര്‍ശനം ഇതോടെ ഇല്ലാതാകും. കരുര്‍ റാലി ദുരന്തത്തിന് പിന്നാലെ പ്രതിരോധത്തിലായ വിജയ് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമിത്തിലാണ് വിജയ്.
---------------
Hindusthan Samachar / Sreejith S