ഗൗതം ഗംഭീര്‍ പരിശീലകനായി തുടരും; വ്യക്തത വരുത്തി ബിസിസിഐ
Mumbai, 27 നവംബര്‍ (H.S.) ഗൗതം ഗംഭീറിന് ആശ്വാസമായി ബിസിസിഐ നടപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരിക്കെ, അദ്ദേ
gautham gambir


Mumbai, 27 നവംബര്‍ (H.S.)

ഗൗതം ഗംഭീറിന് ആശ്വാസമായി ബിസിസിഐ നടപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരിക്കെ, അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കേണ്ടതില്ലെന്ന് ബിസിസിഐ.

നവംബര്‍ 26-ന് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 408 റണ്‍സിന് പരാജയപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കയോടും ന്യൂസിലന്‍ഡിനോടുമുള്‍പ്പടെ അഞ്ച് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടതോടെയാണ് ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

എന്നാല്‍, തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയിലും ഗംഭീറില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 'ഒരു തീരുമാനവും എടുക്കാന്‍ ബിസിസിഐ തിടുക്കം കാണിക്കില്ല,' എന്ന് ബിസിസിഐ അധികൃതര്‍ പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ടീം ഇപ്പോള്‍ ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാത്രമല്ല, ഗംഭീറിന്റെ കരാര്‍ 2027 ഏകദിന ലോകകപ്പ് വരെയാണ്. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കില്ല. സെലക്ടര്‍മാരുമായും ടീം മാനേജ്മെന്റുമായും ചര്‍ച്ചകള്‍ നടത്തുമെങ്കിലും വലിയ നടപടികള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിന് ശേഷമാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ വിമര്‍ശനം നേരിടുമ്പോഴും, തന്റെ മുന്‍കാല വിജയങ്ങളെക്കുറിച്ച് അദ്ദേഹം വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News