Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 നവംബര്‍ (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി. മുഖ്യമന്ത്രിക്ക് മുന്നില്‍ നേരിട്ട് എത്തിയാണ് പീഡനത്തിന് ഇരയായ യുവതി പരാതി നല്‍കിയത്. ശബ്ദരേഖ അടക്കമുള്ള തെളിവുകളും അതിജീവിത കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പരാതി എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് മാസങ്ങളായെങ്കിലും പരാതി ഇല്ല എന്നതില്‍ പിടിച്ചു നില്‍ക്കുക ആയിരുന്നു രാഹുലും കോണ്‍ഗ്രസും. എന്നാല്‍ ഇനി ആ ന്യായീകരണം പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. നിലവില്‍ സസ്‌പെന്‍ഷനില്‍ ഉള്ള രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഇന്ന് ഉച്ചയോടെയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യുവതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. ലൈംഗിക പീഡനം മാത്രമല്ല, അബോര്‍ഷന് അടക്കം നിര്‍ബന്ധിച്ചു എന്നും രാഹുലിന് എതിരെ ആരോപണം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് അടക്കം വേഗത്തില്‍ നടക്കാനാണ് സാധ്യത.
---------------
Hindusthan Samachar / Sreejith S