Enter your Email Address to subscribe to our newsletters

New delhi, 27 നവംബര്‍ (H.S.)
വിവിധ സംസ്ഥാനങ്ങളിലുടനീളം നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങി. പൗരത്വത്തെ ചോദ്യം ചെയ്യാനാവാത്ത തെളിവായി ആധാറിനെ കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഹരജികള്‍ പരിഗണിക്കരെ സുപ്രീംകോടതി വ്യക്തമാക്കി.
വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഫോം ആറിലെ എന്‍ട്രികളുടെ കൃത്യത നിര്‍ണയിക്കാന്‍ പോളിങ് പാനലിന് അന്തര്‍ലീനമായ അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അടിവരയിട്ടു. ആധാറിന്റെ ഉദ്ദേശ്യം പരിമിതമാണെന്നും ജഡ്ജിമാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു രേഖയാണ് ആധാര്‍. റേഷന്‍ കിട്ടാനായി ആധാര്‍ അനുവദിച്ചു എന്നത് കൊണ്ടു?മാത്രം അയാള്‍ വോട്ടര്‍ ആകണമെന്നില്ല. അയല്‍രാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിയായി ജോലി ചെയ്യുന്നയാളുമായ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദമുണ്ടോയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പോസ്റ്റ് ഓഫിസാണെന്ന് പറയണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കില്ല. സമര്‍പ്പിക്കുന്ന ഫോം ആറ് സ്വീകരിക്കുകയും നിങ്ങളുടെ പേര് ഉള്‍പ്പെടുത്തുകയും വേണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
എസ്.ഐ.ആര്‍ പ്രക്രിയ സാധാരണ വോട്ടര്‍മാരുടെ മേല്‍ ഭരണഘടന വിരുദ്ധമായ ഭാരം അടിച്ചേല്‍പിക്കുന്നു എന്നായിരുന്നു വിവിധ ഹരജിക്കാരെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. അവരില്‍ പലരും രേഖകള്‍ തയാറാക്കാന്‍ ബുദ്ധിമുട്ടുകയും വോട്ടര്‍ പട്ടിയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള സാധ്യത ലിസ്റ്റില്‍ പെട്ടവരും ആയേക്കാം. അതിനാല്‍ ഈ പ്രക്രിയ ജനാധിപത്യത്തെ ബാധിക്കുന്നുവെന്നും കപില്‍ സിബല്‍ ഊന്നിപ്പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു പുനഃപരിശോധന ഇതിനുമുമ്പ് ഒരിക്കലും നടത്തിയിട്ടില്ലെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഏതെങ്കിലും വോട്ടര്‍ പട്ടിക നീക്കം ചെയ്യുന്നതിന് മുമ്പ് ഉചിതമായ അറിയിപ്പ് നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഡിസംബര്‍ ഒന്നിനകം തമിഴ്‌നാടിന്റെ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കണം. കേരളത്തില്‍ നിന്നുള്ള ഹരജികള്‍ ഡിസംബര്‍ രണ്ടിനാണ് പരിഗണിക്കുക. പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിനിടെ ബൂത്ത്തല ഓഫിസര്‍മാര്‍ ജീവനൊടുക്കിയെന്ന കേസുകള്‍ സുപ്രീംകോടതി ഡിസംബര്‍ ഒമ്പതിന് പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S