Enter your Email Address to subscribe to our newsletters

Bengaluru, 6 നവംബര്‍ (H.S.)
പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്നു. 'ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടന്‍, ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ചികിത്സയിലായിരുന്നു. തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് തുറന്നുപറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സര്‍ജ എന്നിവരുള്‍പ്പെടെ കന്നഡ സിനിമയില്‍നിന്നുള്ള നിരവധിപ്പേര്‍ ഹരീഷിന് ചികിത്സാസഹായമെത്തിച്ചിരുന്നു സഹായ 'ഓം', 'സമര', 'ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്', 'ജോഡിഹക്കി', 'രാജ് ബഹദൂര്‍', 'സഞ്ജു വെഡ്‌സ് ഗീത', 'സ്വയംവര', 'നല്ല', കൂടാതെ 'കെജിഎഫി'ന്റെ രണ്ട് ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്. ഹരീഷിന്റെ മരണം കന്നഡസിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S