ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ട് ചെയ്ത് ലാലുവും കുടുംബവും
Bihar, 6 നവംബര്‍ (H.S.) ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്‍, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര്‍ ഉള്‍പ്
bihar


Bihar, 6 നവംബര്‍ (H.S.)

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്‍, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ ജന്മനാട് ഉള്‍പ്പെട്ട ഹര്‍ണൗത്ത് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്.

1,314 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ളത്. എസ്‌ഐആര്‍ നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് വോട്ട് രേഖപ്പെടുത്തി. ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, തേജസ്വി യാദവ് എന്നിവര്‍ക്കൊപ്പമാണ് പാട്‌നയിലെ പോളിങ് ബൂത്തില്‍ എത്തി വോട്ട് ചെയ്തത്. വലിയ വിജയം ഇന്ത്യാ മുന്നണിക്ക് നേടാനാകും എന്ന ആത്മവിശ്വാസം ലാലു പ്രസാദ് യാദവ് പങ്കുവച്ചിട്ടുണ്ട്.

20 ജില്ലകളിലെ 122 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും.

---------------

Hindusthan Samachar / Sreejith S


Latest News