Enter your Email Address to subscribe to our newsletters

Hariyana, 6 നവംബര്‍ (H.S.)
ഹരിയാന: രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു.
അതേസമയം ഹോഡലിൽ ബിജെപി ജില്ല പരിഷത്ത് വൈസ് ചെയർപേഴ്സൺ ഉമേഷ് ഗുധ്രാനയുടെ വീട്ടിൽ 66 വോട്ടർമാർ ഉള്ളതായി രാഹുൽ ഗാന്ധി ആരോപിച്ചത് ശരി വച്ച് നേതാവ്. ഇത് ശരിയാണെന്നും എന്നാൽ അത് എല്ലാവരും കുടുംബവീടിന്റെ മേൽവിലാസമാണ് ഉപയോഗിക്കുന്നത് കൊണ്ടെന്നുമാണ് വിശദീകരണം.
ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത് . ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹൈഡ്രജൻ ബോംബ് പുറത്ത് വിടുന്നു എന്ന തലക്കെട്ടുമായാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ബി ജെ പി രംഗത്ത് വന്നിരുന്നു.
---------------
Hindusthan Samachar / Roshith K